ഇടുക്കി ചെക്ക്പോസ്റ്റിന് സമീപം ലോറിക്കു മുകളിലേക്ക് മരം ഒടിഞ്ഞു വീണു..... ഗതാഗതം തടസപ്പെട്ടു.


 ശക്തമായ മഴയില്‍ ഇടുക്കിയില്‍ കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിന് സമീപം ലോറിക്കും മുകളിലേക്ക് മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് മരംവീണ് അപകടമുണ്ടായത്. ഡ്രൈവിങ് സീറ്റില്‍ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 


 അടിമാലി-കുമളി ദേശീയപാതയില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളില്‍ മരംവീണു. കല്ലാര്‍കുട്ടി കത്തിപ്പാറയ്ക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. കാര്‍ പൂര്‍ണമായി തകര്‍ന്നങ്കിലും കാര്‍ ഓടിച്ചിരുന്ന മുരിക്കാശേരി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. റെജി പാലക്കാടന്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 


 സ്വന്തം കാറില്‍ അടിമാലിക്ക് വരികയായിരുന്നു ഇദ്ദേഹം. കല്ലാര്‍കുട്ടിക്കും കത്തിപ്പാറക്ക് ഇടയില്‍വച്ച് റോഡരികില്‍ നിന്നിരുന്ന വലിയ മരം കടപുഴകി കാറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. അടിമാലിയില്‍ നിന്ന് അഗ്‌നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദേശീയപാത 85ല്‍ ചീയപ്പാറയില്‍ മരംവീണും ആറാംമൈലില്‍ മണ്ണിടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments