കടനാട് ആരാധനാ മഠാംഗമായ സിസ്റ്റർ ഡൊമിറ്റില്ല അഞ്ചുകണ്ടത്തിൽ (86) നിര്യാതയായി.
സംസ്കാരം നാളെ (30.05.2025, വെള്ളിയാഴ്ച) രാവിലെ 10- ന് കടനാട് മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം കടനാട് പള്ളി സെമിത്തേരിയിൽ.
പരേത മേലുകാവുമറ്റം ഇടവക അഞ്ചുകണ്ടത്തിൽ കുടുംബാംഗമാണ്. കടനാട്, ബത്തേരി, മണിക്കടവ്, ചിറ്റാറിക്കാൽ, മാനന്തവാടി, വടകര, കുന്നോന്നി, കാക്കൂർ, നെല്ലിയാനി, ഉള്ളനാട്, പൈക, മുട്ടുചിറ, കൂടല്ലൂർ, കടുത്തുരുത്തി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോസഫ്, പരേതരായ ത്രേസ്യാമ്മ, തോമസ്, സിസ്റ്റർ ലൂർദ് എസ്.എ.ബി.എസ്, സിസ്റ്റർ ഫ്ളാവിയ എസ്.എ.ബി.എസ്, സിസ്റ്റർ ക്രിസ്റ്റഫർ ഡി.എം, സിസ്റ്റർ ബെറ്റി ഡി.എം.
0 Comments