വിളക്കിത്തല നായർ സമുദായത്തിന് എയ്ഡഡ് കോളേജ് അനുവദിക്കണമെന്നും ഉദ്യോഗ നിയമനങ്ങളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നും സമാജംഭരണങ്ങാനം ശാഖാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എ. സാബു അധ്യക്ഷനായി.കെ.എസ്. അജിത് കുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ സിനി ഷിബു കണക്കും അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ, സെക്രട്ടറി സി.ബി.സന്തോഷ്, കെ.ആർ. സാബുജി, പി.ബി. സിജു, ബിന്ദു രവീന്ദ്രൻ, മിനി സാബുഎന്നിവർ പ്രസംഗിച്ചു.
0 Comments