മൺസൂൺ, സ്കൂൾ സീസൺ മുന്നൊരുക്കങ്ങൾക്കായി മാണി സി. കാപ്പൻ എം.എൽ. എ യോഗം വിളിച്ചു.
കാലവർഷം നേരത്തെ എത്തുകയും കേരളത്തിൽ വ്യാപകമായി അതിശക്തമായ മഴ തിമിർത്തു പെയ്യുകയുമാണ്. ജൂൺ രണ്ടിന് സ്കൂൾ അധ്യയന വർഷം ആരംഭിക്കുകയാണ് .സാധാരണ ഗതിയിൽ നടത്തേണ്ടിയിരുന്ന മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് പലയിടത്തും സാധിച്ചിട്ടില്ല.
മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും കെടുതികളും പരമാവധി ഒഴിവാക്കുന്നതിനും ലഘൂകരിക്കുന്നതിനും വിലപ്പെട്ട മനുഷ്യ ജീവനുകളും സ്വത്തും സംരക്ഷിക്കുന്നതിനും എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇക്കാര്യങ്ങളെ സംബന്ധിച്ചു ആലോചിക്കുന്നതിനും കർമ്മ പദ്ധതി രൂപീകരിക്കുന്നതിനും ബന്ധപ്പെട്ടവരുടെ ഒരു യോഗം ഇന്ന് (27-5-2025 ചൊവ്വാഴ്ച ) രാവിലെ 11 മണിക്ക് അരുണാപുരം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ചേരുന്നു. യോഗത്തിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് /സെക്രട്ടറി തഹസിൽദാർ, വില്ലേജ് ഓഫീസർമാർ കെഎസ്ഇബി ഉദ്യോഗസ്ഥർ ജലജീവൻ മിഷൻ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ പങ്കെടുക്കേണ്ടതാണ്.
പ്രസിഡന്റ് വെൽഫയർ/ മെർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പൊതുപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ അഭ്യർത്ഥിച്ചു.
0 Comments