കാലടി പ്ലാന്റേഷനില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ദിവസങ്ങളോളം പഴക്കമണ്ട്. ആന ചരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. റോഡില്‍നിന്ന് അരകിലോമീറ്ററോളം മാറി പ്ലാന്റേഷനുള്ളിലെ മുളങ്കാട്ടിലാണ് ജഡം കണ്ടത്.
അതിരപ്പിള്ളി എസ്‌റ്റേറ്റില്‍ ഒന്നാം ബ്ലോക്കിലെ മുനിത്തടം ഭാഗത്താണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം അസഹ്യമായ ദുര്‍ഗന്ധം മൂലം തോട്ടം തൊഴിലാളികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ കൊമ്പന്റെ ജഡം കണ്ടെത്തുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ ആന ചരിഞ്ഞതിന്റെ കാരണം അറിയാനാകൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
0 Comments