മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച (16) നടക്കും.
രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ളാലം സെന്റ് ജോർജി പുത്തൻപള്ളി ഓഡിറ്റോറിയത്തിലാണ് വോട്ടെടുപ്പ്. യുഡിഫ് നേത്യത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയും എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയും തമ്മിലാണ് മത്സരം. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ എത്തിയശേഷമുള്ള ആദ്യ മത്സരമാണിത്.
പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധികളായി ജോസ് പി. മറ്റം (കൊഴുവനാൽ ബാങ്ക്), ജോർജ് സിറിയക് പുളിങ്കാട് (കൂടക്കച്ചിറ ബാങ്ക്), റോജിൻ തോമസ് തലപ്പലം ബാങ്ക്), ഇതര സംഘങ്ങളുടെ ഭരണ സമിതിയിൽ നിന്ന് ജോർജ് ജോസഫ് (മീനച്ചിൽ കോ ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി), ക്ഷീര സംഘങ്ങളിൽ നിന്ന് ജോഷി മാത്യു (കടപ്ലാമറ്റം ക്ഷീര വ്യവസായ സംഘം), പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളിലെ ജീവനക്കാരുടെ പ്രതിനിധിയായി പി.ജി. അനിൽകുമാർ (മുത്തോലി ഈസ്‌റ്റ് ബാങ്ക്), ഇതര സംഘങ്ങളിൽപെട്ട ജീവനക്കാരുടെ പ്രതിനിധിയായി റിനോജ് മാത്യു (മീനച്ചിൽ ഈസ്‌റ്റ് അർബൻ ബാങ്ക്), വനിത പ്രതിനിധിയായി ലാലി മൈക്കിൾ (കടനാട് അഗ്രികൾചറൽ ഇപൂവ്‌മെൻ്റ് സംഘം), പട്ടികജാതി പട്ടിക വർഗ വിഭാഗം പ്രതിനിധിയായി പിവി രാമൻ (വലവൂർ അഗ്രികൾചറൽ ഇപൂവ്‌മെൻ്റ് സംഘം) എന്നിവരാണ് യൂഡിഎഫ് പാനലിൽ മത്സരിക്കുന്നത്.
പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധിയായി ഭരണങ്ങാനം ബാങ്ക് പ്രസിഡൻ്റ് ഉണ്ണി കുളപ്പുറം നോമിനേഷൻ നൽകിയിരുന്നെങ്കിലും തള്ളിയതിനാൽ സഹകരണ സംരക്ഷണ മുന്നണിയുടെ ഈ വിഭാഗത്തിലുള്ള ഒരാളുടെ വിജയം ഉറപ്പായി.
പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധികളായി കെ.ആർ. അനുരാഗ് പാണ്ടിക്കാട്ട് (മേലുകാവ് ബാങ്ക്), ജോൺസൺ ജോസഫ് പുളിക്കീൽ (മരങ്ങാട്ടുപിള്ളി ബാങ്ക്), ബോബി മാത്യു (കിടങ്ങൂർ ബാങ്ക്), സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ (മേലുകാവ് ബാങ്ക്),
ഇതര സംഘങ്ങളുടെ ഭരണ സമിതിയിൽ നിന്ന് സോണി ടി. മൈക്കിൾ തെക്കേൽ (പാലാ അർബൻ ബാങ്ക്), ക്ഷീര സംഘങ്ങളിൽ നിന്ന് ബിജി മാത്യു (കുര്യനാട് ക്ഷീരോൽപാദക സംഘം), പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളിലെ ജീവനക്കാരുടെ പ്രതിനിധിയായി ജോസഫ് സൈമൺ മണ്ണത്തുമാക്കിൽ (കടപ്ലാമറ്റം ബാങ്ക്), ഇതര സംഘങ്ങളിൽപെട്ട ജീവനക്കാരുടെ പ്രതിനിധിയായി രാജേഷ് എം.രാജു (കേരള ബാങ്ക്), വനിത പ്രതിനിധിയായി ജ്യോതി ബാലകൃഷ്ണൻ (കിടങ്ങൂർ ബാങ്ക്), പട്ടികജാതി പട്ടിക വർഗ വിഭാഗം പ്രതിനിധിയായി എം ആർ റെജിമോൻ (മീനച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം) എന്നിവരാണ് എൽഡിഎഫ് പാനലിൽ മത്സരിക്കുന്നത്
0 Comments