ഇക്കഴിഞ്ഞ +2 പരീക്ഷയിൽ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അത്യപൂർവ്വ വിജയം കരസ്ഥമാക്കി.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ അനഘ രാജീവ് 1200 ൽ 1200 മാർക്കുമായി സംസ്ഥാന തലത്തിൽ തന്നെ ഒന്നാമതെത്തി. സയൻസ് വിഭാഗത്തിൽ 1199 മാർക്കുമായി മിന്നാ സോജി , 1197 മാർക്കുമായി ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ശ്രുതിനന്ദന എം.എസ്. , സയൻസ് വിഭാഗത്തിൽ 1195 മാർക്കുമായി ലോറൽ ഡോജി എന്നിവരും സ്കൂളിൻ്റെ അഭിമാന താരങ്ങളായി. യാതൊരു വിധ ഗ്രേസ് മാർക്കോ മറ്റാനുകൂല്യങ്ങളോ ഇല്ലാതെയാണ് കുട്ടികൾ നേട്ടം കൈവരിച്ചതെന്നതാണ് ശ്രദ്ധേയം.
കോട്ടയം ജില്ലയിൽ തന്നെ ഏറ്റവും ഉയർന്ന മാർക്കു കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരിയും സ്കൂൾ മാനേജരുമായ റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറം അനുമോദിച്ചു.
സ്കൂളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ബെർക്കുമാൻസച്ചൻ സമ്മാനങ്ങൾ നൽകി കുട്ടികളെ അഭിനന്ദിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ്, പി.ടി.എ. പ്രസിഡൻ്റ് സിബി മണ്ണാപറമ്പിൽ, ഫാ. ജോർജ് പറമ്പിൽതടത്തിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments