ഫിക്കാവോ ഭാരവാഹികളെ തിരഞ്ഞെടുത്തു


 ഫിലിം ഇൻഡസ്ട്രി ആൻഡ് കൾച്ചറൽ ആർട്ടിസ്റ്റ് വെൽഫെയർ ഓർഗനൈസേഷൻ (ഫിക്കാവോ)വാർഷിക യോഗം  സംസ്ഥാനഭാരവാഹികളെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡണ്ടായി ദിലീപ് കുമാർ നാട്ടകം,വൈസ് പ്രസിഡന്റുമാരായി സജിമോൻ, തോമസ്എബ്രഹാം,ജനറൽ സെക്രട്ടറിയായി ഗിരീഷ് ജി കൃഷ്ണ.ജോ. സെക്രട്ടറിമാരായി
സതീഷ് കാവ്യധാര ,അജിത സുധാകർ , ട്രഷററായി
വിമല ഗോപി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഭാരവാഹികൾ പത്രസമ്മേളന അറിയിച്ചു.


സിനിമാ സെറ്റുകളിൽ കയറിയിറങ്ങി നടന്നിട്ടും ഒന്നും ആകാൻ സാധിക്കാത്ത കലാകാരന്മാർ നമ്മുടെ ഇടയിൽ ഉണ്ട്.ഇവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനാണ് രൂപീകരിച്ചതെന്ന്
പ്രസിഡണ്ട് ദിലീപ് കുമാർ നാട്ടകം പറഞ്ഞു. 2022-ലാണ് സംഘടന രൂപവത്കരിച്ചത്. കലയുമായി ബന്ധപ്പെട്ട എല്ലാവർക്കും സംഘടനയിൽ അംഗമാകാം.


ഉയർത്തെഴുന്നേൽപ്പ് ടെലിഫിലിം ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞു.
കുട്ടപ്പായിയും കൂട്ടിനിക്കറും എന്ന സീരിയൽ ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കും. ഇതോടൊപ്പം  പ്രമുഖ താരങ്ങൾ ഉൾപ്പെടെ35-  ൽ പരം കലാകാരൻമാർ വേഷമിടുന്ന മറവ് എന്ന സിനിമയുടെ ചിത്രീകരണവും ആരംഭിക്കും.
പത്രസമ്മേളനത്തിൽ സതീഷ് കാവ്യധാര , അജിതാ സുധാകർ ,
ഇ.കെ. സാബു, ജി. ജഗദീഷ് തുടങ്ങിയവരും പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments