പാലായില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം... നഗരസഭ കണ്ണുതുറക്കണം: ബൗബൗ സമരസമതി


പാലായില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം 
നഗരസഭ കണ്ണുതുറക്കണം- ബൗബൗ സമരസമതി 

പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ അനിയന്ത്രിതമായി പെരുകുന്നു. നായ്ക്കളെ പിടിച്ച് കൂട്ടിലിടുവാനും, വന്ധ്യകരണം നടത്തുവാനും ബാധ്യതയുള്ള മുനിസിപ്പല്‍ അധികൃതര്‍ കണ്ണടക്കുന്നു. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും, കാടുപിടിച്ചുകിടക്കുന്ന നായ്ക്കളെ സംരക്ഷിക്കുന്ന സ്ഥലം ഉടന്‍ ശരിയാക്കിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബൗബൗ സമരം രണ്ടാമതും ആരംഭിക്കുമെന്ന് പാലാ പൗരാവകാശസംരക്ഷണസമിതി പ്രസ്താവിച്ചു. സമതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു. 


തിരിച്ചുപ്രതികരിക്കാത്ത കുട്ടികളെയാണ് ഇവ കൂടുതല്‍ ഉപദ്രവിക്കുന്നത്. മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനും പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിനുകള്‍ അടിയന്തരമായി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുവാനും മുനിസിപ്പല്‍ കൗണ്‍സില്‍ ശ്രദ്ധിക്കണം. ഈ കാര്യങ്ങള്‍ പല തവണ ഉന്നയിച്ചെങ്കിലും ഉടന്‍ ശരിയാക്കാം എന്ന പതിവ് മറുപടിയാണ് ഇവര്‍ക്കുള്ളത്. കൂടാതെ അതിരാവിലെ ഈ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചില സാമൂഹ്യവിരുദ്ധരുമുണ്ട്. അവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് പൗരസമിതി ആവശ്യപ്പെട്ടു. 


ഇത്തരം കാര്യങ്ങളില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും വളരെ ഗൗരവമുള്ള ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അടിയന്തിര കൗണ്‍സില്‍ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മെയ്മാസം 13 ചൊവ്വ മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ ബൗബൗ സമരം രാവിലെ 10 മണിക്ക് ആരംഭിക്കും. പ്രൊഫ. സതീഷ് ചൊള്ളാനി സമരം ഉദ്ഘാടനം ചെയ്യും. തെരുവുനായ് പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, എം.പി.  കൃഷ്ണൻ നായർ എന്നിവര്‍ പ്രസ്താവിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments