ഭരണങ്ങാനം ഡിവിഷനിൽ വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം ചൊവ്വാഴ്ച



ഭരണങ്ങാനം ഡിവിഷനിൽ വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം ചൊവ്വാഴ്ച  


 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്പ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തിലെ കൈതക്കൽ - പൂതക്കുഴി ചെക്ക് ഡാം നവീകരിക്കുന്നു. ചൊവ്വാ രാവിലെ 9. 30ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി അധ്യക്ഷത വഹിക്കും.            വലവൂർ:-ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്  കരൂർ പഞ്ചായത്തിലെ വലവൂർ  വോളിബോൾ കോർട്ടിന് ഫെൻസിങ് നിർമ്മിക്കുന്നു.നാളെ രാവിലെ 11:30ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിക്കും.

 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വിളക്കുമാടം സെൻറ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സാനിറ്റേഷൻ കോംപ്ലസ് നിർമ്മിക്കുന്നു 

 ചൊവ്വാ വൈകുന്നേരം 4 മണിക്ക് സ്കൂൾ മാനേജർ ഫാദർ ജോർജ് മണ്ണൂ കുശുമ്പിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക മുഖ്യപ്രഭാഷണം നടത്തും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments