പാലം 2025 ലെ മുനിസിപ്പൽ പാർക്കിൽ കുട്ടികളോടും മുതിർന്നവരോടും ദയാബായി ആണയിട്ടു പറഞ്ഞു ‘ എൻഡോസൾഫാൻ മക്കൾക്ക് മുന്നിൽ കേരളത്തിന്റെ കണ്ണീര് വറ്റിയോ’. കാസർഗോഡിന്റെ അമ്മ എന്ന നാടകം അവതരിപ്പിച്ച് കാണികളെ കണ്ണീരിലാക്കി ദയാബായി.
രാവിലെ കുട്ടികൾക്ക് വേണ്ടി സ്വന്തം കാലിൽ നിന്നുകൊണ്ടുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൾ നിർമ്മിച്ചുകൊണ്ട് ദയാബായി ശിൽപ്പശാല നടത്തി.
കുട്ടികളുടെ നാടകവേദി പ്രവർത്തകൻ ബാബു കുരുവിള നാടക കളികൾ നയിച്ചു.
ഉച്ചയ്ക്ക് ശേഷം പ്രഭ പാലായുടെ ഓർമ്മയിൽ ചിത്രകലാകാരി ഉഷ കെ ബി യും ചിത്രകാരൻ ഷിബി ബാലകൃഷ്ണനും കളിമൺ ശിൽപ്പശാല നയിച്ചു. പാലം 2025 നാളെ സമാപിക്കും , വൈകിട്ട് താലാറ്റും താരാട്ടും സംഗീത നിശ അരങ്ങേറും.
രവി പുലിയന്നൂർ, ജോണി ജെ പ്ലാത്തോട്ടം, എബി ഇമ്മാനുവൽ, എം എ ആഗസ്തി, എലിക്കുളം ജയകുമാർ, എസ് എസ് ലക്ഷ്മി,ജയേഷ്, കിരൺ രഘു, കേ പി ജോസഫ്,ബിജോയ് മണർകാട്, കുമാരദാസ്,ലക്ഷ്മി ശശിധരൻ,അജേഷ് എസ് എസ്, സിസിലി പി, ജിനു ചെമ്പിളാവ്, അഖില കെ എസ്, നന്ദന രഞ്ജിഷ് , dr. സിറിയക്ക് എന്നിവർ പങ്കെടുത്തു
0 Comments