ഭരണങ്ങാനം ആശുപത്രിയില്‍ മറവിരോഗ ക്ലിനിക്ക് ഉദ്ഘാടനം നാളെ (15.5.2025)
ഭരണങ്ങാനം ഐ.എച്ച്.എം. ഹോസ്പിറ്റലില്‍ മറവി രോഗ ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ 2ന് നടക്കും. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമിയുടെ അധ്യക്ഷതയില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. മറവിരോഗ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. ഡോ. ബോബി തോമസ് ആമുഖപ്രസംഗം നടത്തും. ഐ.എം.എ. മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. റോയി എബ്രഹാം കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തും. നഴ്‌സിംഗ് ബാച്ചിന്റെ ലാമ്പ് ലൈറ്റിംഗ് പരിപാടിയും ഇതോടൊപ്പം നടക്കും. അസിസ്റ്റൻറ് അഡ്മിനിസ്‌ട്രേറ്റര്‍ ജോസ്ബിന്‍, ഡോ. ജി. ഹരീഷ്‌കുമാര്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, പ്രൊഫ. രാജു ഡി. കൃഷ്ണപുരം, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മിനി തോമസ്, സിസ്റ്റര്‍ എലിസബത്ത് മഞ്ഞളി, സിസ്റ്റര്‍ ഫോണ്‍സി എന്നിവര്‍ ആശംസകള്‍ നേരും.
0 Comments