പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരം .


 പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് കരസ്ഥമാക്കിയ അകലക്കുന്നം ഗ്രാമ പഞ്ചായത്തിൽ താമസക്കാരായ വിദ്യാർത്ഥി പ്രതിഭകളെ കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മറ്റി ആദരിക്കുന്നു. 

ഇരുപത്തിയെട്ടാം തീയതി വൈകിട്ട് 5 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നതാണ്. 


മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ തങ്ങളുടെ മാർക്ക് ലിസ്റ്റിൻ്റെ കോപ്പിയും  ഫോട്ടോയും ഇരുപത്തിയാറാം തീയതി നാലു മണിക്ക് മുൻപായി താഴെ പറയുന്ന വാട് ആപ് നമ്പരിൽ അയച്ചുതരേണ്ടതാണ്. 9961668240. 9446985301.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments