കിണറിനുള്ളില്‍ നിറയെ കാടു പിടിച്ചു കിടക്കുന്നു, പച്ചില കണ്ടു കിണറ്റിലേക്ക് ചാടി ആട്. വെള്ളൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ നമ്പ്യാത്ത് ദീപുവിന്റെ ആടാണ് കിണറ്റില്‍ വീണത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
കാടുപിടിച്ചു കിടന്ന പഞ്ചായത്ത് കിണറ്റിലേക്കാണ് ആട് വീണത്. ആഴമുള്ള കിണറ്റിലേക്കാണ് ആട് വീണത്. തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നു കടത്തുരുത്തിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം കിണറ്റിലിറങ്ങി ആടിനെ സാഹസികമായി രക്ഷിക്കുകയായിരുന്നു.
പഞ്ചായത്ത് കിണറ്റില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ മാറ്റി കിണര്‍ വൃത്തിയക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. കിണറിൻ്റെ കപ്പിയും കയറും കെട്ടുന്ന തൂണുകൾക്ക് ബലക്ഷയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു.
0 Comments