ആറ് ഗവ: സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം........ജോസ്.കെ. മാണി എംപിയുടെ അവകാശവാദം നിലവാരമില്ലാത്ത രാഷ്ട്രീയ മുതലെടുപ്പെന്ന് .മാണി സി.കാപ്പൻ എം എൽ എ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി.



ആറ് ഗവ: സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം........ജോസ്.കെ. മാണി എംപിയുടെ അവകാശവാദം നിലവാരമില്ലാത്ത രാഷ്ട്രീയ മുതലെടുപ്പെന്ന് .മാണി സി.കാപ്പൻ എം എൽ എ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

 പാലാ നിയോജക മണ്ഡലത്തിൽ നൂറ് വർഷത്തിനു മേൽ പഴക്കമുള്ള രാമപുരം  വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട കൂടപ്പുലം, ഐങ്കൊമ്പ്, ചക്കാമ്പുഴ എന്നീ ഗവൺമെൻ്റ് സ്കൂൾ കെട്ടിടങ്ങളും പാലാ ഉപവിദ്യാഭ്യാസ ജില്ലയിൽപ്പെട്ട പൂവരണി, അന്തീനാട്, സ്കൂൾ കെട്ടിടങ്ങളും കൊഴുവനാൽ ഉപവിദ്യാഭ്യാസ ജില്ലയിലെ കൊഴുവൻകുളംഎന്നീ 6 സ്കൂൾ കെട്ടിടങ്ങളും പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ  നിർമ്മിക്കുന്നതിന് 2020-21 ലെ സംസ്ഥാന ബഡ്ജറ്റിൽ പാലായിലെ അന്നത്തെ ഭരണകക്ഷി എം. എൽ . എ എന്ന നിലയിൽ ഞാൻ സമർപ്പിച്ച പദ്ധതി നിർദ്ദേശം അംഗീകരിച്ച് 6.50 കോടി രൂപ അനുവദിച്ചു നല്കിയിരുന്നു. 

രണ്ടാമതും  എം. എൽ .എ ആയതിനു ശേഷം സർക്കാർ ഉത്തരവിലെ ചില അപാകതകൾ  പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിലും വിദ്യാഭ്യാസ വ കുപ്പിലെയും ഫയൽ നീക്കത്തിനു കാലതാമസമുണ്ടാക്കി. ഇത് മനസ്സിലാക്കി എം. എൽ.എ എന്ന നിലയിൽ വിദ്യാഭ്യാസ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടെ തുടരെയുള്ള യോഗങ്ങൾ വിളിച്ചു ചേർത്ത് എസ്റ്റിമേറ്റുകളും സോയിൽ ടെസ്റ്റുകളും നടത്തിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും നേടി.  തുടർന്നു പുതുക്കിയ എസ്റ്റി മേറ്റ് പ്രകാരം പൂവരണി സ്കൂളിന് 1.58 കോടി രൂപയും കൊഴുവൻകുളം സ്കൂളിന് 1.50കോടിയും കൂടപ്പുലം സ്കൂളിന് 1.58 കോടിയും തുക കണക്കാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതോടെ ടെൻഡർ നടപടികളായി. 


അന്തീനാട് ,ചക്കാമ്പുഴ ,ഐങ്കൊമ്പു സ്കൂൾ കെട്ടിടങ്ങളുടെ ടെൻഡർ നടപടികൾ കഴിഞ്ഞ 5 വർഷമായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന തടസ്സങ്ങൾ നിരന്തര ശ്രമങ്ങളിലൂടെ ഇടപെട്ട് പരിഹരിച്ചതിനാൽ ഉടൻ ടെൻഡർ നടപടിയിലേയ്ക്ക്കടക്കും. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും തടസ്സങ്ങളുണ്ടാക്കി ജോസ് കെ. മാണിയും കുറച്ച് അനുയായികളും പാലായിലെ എം. എൽ .എ മാണി സി .കാപ്പൻ വികസനം നടത്താൻ ശ്രമിക്കുന്നില്ലായെന്ന് വ്യാജ പ്രചരണങ്ങൾ തുടരെ നടത്തുകയാണ്. തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയും. അരുണാപുരത്ത്  റഗുലേറ്റർ കം ബ്രിഡ്ജിന് പത്ത് വർഷത്തോളുമായി ഭരണാനുമതി ലഭിച്ചിട്ടും സ്വന്തം പാർട്ടിയുടെ ജലവിഭവവകുപ്പ് മന്ത്രി സംസ്ഥാന മന്ത്രിസഭയിൽ ഉണ്ടായിട്ടും നിർമ്മാണം ആരംഭിക്കുവാൻ സാധിച്ചിട്ടില്ല. 


കളരിയാമ്മക്കൽ ചെക്ക് ഡാം കം ബ്രഡ് ജിന് അപ്രോച്ച് റോഡില്ലാതെ പണിതതും   റിംഗ് റോഡിന് സ്ഥലം ഏറ്റെടുക്കാതെ  നിർമാണം ആരംഭിച്ചതും ബൈപാസ് റോഡിന്  മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശിച്ചിട്ടും  സ്ഥല ഉടമയ്ക്ക്പണം കൊടുക്കാതെ  നിർമ്മാണം പൂർത്തികരിപ്പിക്കാത്തതും ഗൂഡാലോചയുടെ ഭാഗമാണ്. നെല്ലിയാനി മിനി സിവിൽ സ്റ്റേഷനും മുത്തോലിയിലെ കാറ്ററ്റംഗ് കോളേജും ജനറൽ ആശുപത്രി പുത്തൻ പള്ളിക്കുന്ന് റോഡുമെല്ലാം രാഷ്ട്രീയ വൈരംതീർക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. 

തന്നോടുള്ള വൈരം തീർക്കാൻ വികസന കാര്യങ്ങൾക്ക് തുരങ്കം വെച്ചാൽ  ജനരോഷം ആളിക്കത്തുമെന്ന് മാണി സി.കാപ്പൻ  എം.എൽ.എ മുന്നറിയിപ്പ് നൽകി.കെ .എം മാണി ഫൗണ്ടേഷന് കഴിഞ്ഞ രണ്ട് വർഷമായി 5 കോടി രൂപ  ബഡ്ജറ്റിൽ അനുവദിച്ചിട്ടും സ്ഥലം കണ്ടെത്തി ആരംഭിക്കാത്ത ജോസ്.കെ. മാണി യും കൂട്ടരും തനിക്കെതിരെയുള്ള കള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് പത്രസമ്മേളനത്തിൽ മാണി സി. കാപ്പൻ ആവശ്യപ്പെട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments