ഏഴാം ക്ലാസുകാരന്റെ നിർബന്ധം എം.ജി.എം. യു.പി..സ്കൂൾ കെട്ടിടം മനോഹരമാക്കി പി.റ്റി.എ.
എം.ജി.എം.യു.പി.സ്കൂൾ മന്ദിരം പുതിയ അധ്യായന വർഷത്തിൽ മനോഹരമാക്കണമെന്ന് നിർബന്ധം പിടിച്ചത് അവിടുത്തെ ഏഴാം ക്ലാസ് വിദ്യാർത്ഥി ദേവ സൂര്യൻ.അച്ചൻ രതീഷിനൊപ്പം അവധിക്കാലത്ത് സ്വന്തം വിട് പെയിന്റ് ചെയ്തതിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് ഈ പറച്ചിൽ . കേട്ടപ്പോൾ പിതാവായ രതീഷിനും ഇതൊരു നല്ല ആശയമായി തോന്നി. ഒട്ടും പി.റ്റി.എ.പ്രസിഡന്റു കൂടിയായ രതീഷ് പി.റ്റി.എ. അംഗങ്ങളുമായി കൂടിയാലോചിച്ച് സ്കൂളാകെ ചായം മോടിയാക്കുവാൻ തീരുമാനിച്ചു.
തുടർന്ന് 20000 രൂപയുടെ സാധന സാമഗ്രികൾ വാങ്ങി. ഒരു പെയിന്റിങ്ങ് തൊഴിലാളിയേയും ബാക്കി മുഴുവൻ സമയം തൊഴിലാളികളായി പി.റ്റി.എ.യും മൂന്നു ദിവസം സ്കൂൾ കെട്ടിടം അതിമനോഹരമാക്കി.
സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി കെ.എ. അദ്ധ്യാപകരായ ദിവ്യ. ബി.നായർ , വിഷ്ണു എസ്.നാഥ്., കാർത്തിക കെ.എച്ച്, ഓഫീസ് അസിസ്റ്റന്റ് സുചിത് മോൻ കെ.ജി.പി.റ്റി.എ.
ഭാരവാഹികളായ പ്രസിഡന്റ് രതീഷ് കുമാർ നക്ഷത്ര . സെക്രട്ടറി സന്ദീപ് ലാൽ എസ് , രാകേഷ് , നിഷാദ്,അജേഷ്, ശ്രീജിത്ത് ഇവരുടെയെല്ലാം സഹായിയായി ഏഴാം ക്ലാസുകാരൻ ദേവസൂര്യനും . പി.റ്റി.എ. ഈ കൂട്ടായ്മ മറ്റ് സ്കൂളുകൾക്കും മാതൃകയാവട്ടെ .
0 Comments