പ്രകൃതിയും സമൂഹവും മനുഷ്യന്റെ അധ്യാപകര്‍: ഡോ. സി.റ്റി. അരവിന്ദകുമാര്‍



പ്രകൃതിയും സമൂഹവും മനുഷ്യന്റെ അധ്യാപകര്‍ - ഡോ. സി.റ്റി. അരവിന്ദകുമാര്‍

  പ്രകൃതിയും സമൂഹവും മനുഷ്യന്റെ അധ്യാപകരാണെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ പറഞ്ഞു.

മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ കൗണ്‍സിലിംഗ് & സൈക്കോ തെറാപ്പി: ശാസ്ത്രവും പ്രായോഗികതയും എന്ന വിഷയത്തില്‍ നടന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പ്രൊഫഷണലുകള്‍ തുടങ്ങി 100-ഓളം പേര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ ആര്‍ദ്ര കെ.എസ്., പ്രൊഫ. ഡോ. വിനോദ് കുമാര്‍, ജോസഫ് വി.റ്റി., നന്ദകിഷോര്‍ പി.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു. സെമിനാര്‍ നാളെ സമാപിക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments