പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണി പ്പെടുത്തി ലൈംഗിക അതിക്രമണം നടത്തി ഗർഭിണിയാക്കുന്നതിനിടയാക്കിയ കേസിൽ 20 വയസ്സുകാരനായ പ്രതിക്ക് 51 വർഷം കഠിനതടവും 100000 രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗിക അതിക്രമണം നടത്തി ഗർഭിണിയാക്കുന്നതിനിടയാക്കിയ കേസിൽ  പ്രതിയായ അതിരമ്പുഴ വില്ലേജ് പടിഞ്ഞാറ്റുഭാഗം കരയിൽ നാൽപ്പത്തിമല ഭാഗത്ത്  താന്നിക്കൽ വീട്ടിൽ   20 വയസ്സുള്ള  മഹേഷ് ടി. എം.  എന്നയാൾക്ക് 51 വർഷം കഠിന തടവും 100000 രൂപ പിഴയും   കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്   റോഷ്നി H ശിക്ഷ വിധിച്ചു. 

പോക്സോ  നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ്   ശിക്ഷ വിധിച്ചത്.

 05.02.2024 തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സി.ഐ  മാർ ആയിരുന്ന ഷാജോ വർഗീസ് , അൻസൽ  എന്നിവരാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 28 പ്രമാണങ്ങൾ  ഹാജരാക്കുകയും ചെയ്ത കേസ്സിൽ  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ   പോൾ കെ. എബ്രഹാം  ഹാജരായി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments