അരങ്ങില്‍ നിന്ന് അർദ്ധ വിരാമമെന്നും ജനവിധി തേടി ജന്മനാട്ടിലേക്ക് എത്തുകയാണെന്നും കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേഷ് പിഷാരടി



 അരങ്ങില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ നിന്നും അർദ്ധ വിരാമമെന്നും ജനവിധി തേടി ജന്മ നാട്ടിലേക്ക് എത്തുകയാണെന്നും കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാലക്കാടുള്ള ജനങ്ങള്‍ക്കും.അവരുടെ ആവശ്യങ്ങള്‍ക്ക്കും തന്നെയാണ് പ്രഥമ പരിഗണനയെന്നും രമേഷ് പിഷാരടി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ജനവിധി തേടി ജന്മനാട്ടിലേക്ക്പ്രി യപെട്ടവരെ കഴിഞ്ഞ 25 വർഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷൻ, സിനിമ ,മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്ക് മുന്നിലെത്തിയ ആളാണ് ഞാൻ.ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു.


 ഇനി പുതിയ ഒരു ഉത്തരവാദിത്വവമുയി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് ; നിയമസഭാ സ്ഥാനാർഥി ആയി സ്വാതന്ത്ര്യ സമരം മുതല്‍ ‘ഇന്ത്യ’എന്ന മഹാരാജ്യം ; മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതില്‍ ഒറ്റയ്ക്ക് നിലകൊണ്ട് കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ ആണ് മത്സരിക്കുക…… അഭിമാനം സന്തോഷം ഇനി പാലക്കാടുള്ള ജനങ്ങള്‍ക്കും….അവരുടെ ആവശ്യങ്ങള്‍ക്ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. 


അരങ്ങില്‍ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ നിന്നും അർദ്ധ വിരാമം …. കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാൻ നിങ്ങളില്‍ നിന്നും അനുഭവിച്ചത്എ നിക്ക് തന്ന സ്‌നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളില്‍ എന്നപോലെ ഒപ്പം നിങ്ങള്‍ ഉണ്ടെന്ന വിശ്വാസത്തോടെ… സ്നേഹത്തോടെ..രമേഷ് പിഷാരടി… 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments