പിതാവിന്റെ പാത പിന്തുടരുക വലിയ ഉത്തരവാദിത്തം: അപു ജോൺ ജോസഫ്

 

തന്റെ അപ്പച്ചന്‍ വര്‍ഷങ്ങളായി പരിപാലിച്ചു പോന്ന തൊടുപുഴയെ തൊടുപുഴയാക്കി തന്നെ കൊണ്ടു പോകുമെന്ന് തൊടുപുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജെ. ജോസഫ് തൊടുപുഴയ്ക്കായി ചെയ്ത കാര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയ ആശങ്കയുണ്ട്. പിതാവിന്റെ പാത പിന്തുടരുക വലിയ ഉത്തരവാദിത്തമാണ്. പി.ജെ. തൊടുപുഴയ്ക്കായി ചെയ്തതു പോലെ മറ്റാരും ഒന്നും ചെയ്തിട്ടില്ല. 


അപ്പച്ചന്‍ തൊടുപുഴയ്ക്കായി ഏറ്റെടുത്ത് നടത്തിയിട്ടുള്ള കാര്യങ്ങള്‍ നോക്കുമ്പോള്‍ പദവി ഏറ്റെടുക്കുക കഠിനമാണ്. കഴിഞ്ഞ 50 വര്‍ഷം പി.ജെ. ജോസഫ് തൊടുപുഴയെ സ്‌നേഹിച്ചതുപോലെ കൈവെള്ളയില്‍ കൊണ്ടുനടക്കും. തന്നാല്‍ കഴിയും വിധം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കും. ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നു. രാഷ്ട്രീയത്തില്‍ എതിര്‍സ്വരങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എതിര്‍പ്പില്ലാതെ രാഷ്ട്രീയമില്ല. തനിക്കെതിരായി ഉയര്‍ന്ന എതിര്‍പ്പുകളെ അങ്ങനെ കണ്ടാല്‍ മതി. ഏതൊരു ഇന്ത്യന്‍ പൗരനും മത്സരിക്കാന്‍ കഴിയും. 


വര്‍ഷങ്ങളായി മണ്ഡലം കമ്മിറ്റികളും വാര്‍ഡ് കമ്മിറ്റികളും ചലിപ്പിച്ചാണ് ഇതുവരെ എത്തിയത്. അതിനാല്‍ മക്കള്‍ രാഷ്ട്രീയമെന്ന ആരോപണത്തിന് പ്രസക്തിയില്ല. തിരഞ്ഞെടുപ്പില്‍ ജനവും പാര്‍ട്ടിയും കൂടെയുണ്ട്. ഐക്യജനാധിപത്യമുന്നണി ഒറ്രക്കെട്ടാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ തിരിച്ച് പിടിക്കുമെന്ന് അപ്പച്ചന്‍ തൊടുപുഴയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമായി. എല്ലാ ജില്ലാപഞ്ചായത്ത് സീറ്റുകളിലും പി.ജെ. ജോസഫ് മെനക്കെട്ട് പ്രചാരണം നടത്തിയതാണ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments