നീലൂർ സെൻ്റ് സേവ്യേഴ്സ് പള്ളിയുടെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനമായി. കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുര്യൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഇടവക ഡയറക്ടറി മന്ത്രി റേഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജോബിൻ സെബാസ്റ്റ്യൻ മംഗലത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ജോസ് കെ. മാണി എം.പി, ഫ്രാൻസീസ് ജോർജ് എം.പി, മാണി സി കാപ്പൻ എം.എൽ.എ,വൈദിക പ്രതിനിധി ഫാ.ഇമ്മാനുവൽ കരിമ്പനക്കൽ, എസ്.എച്ച്. പ്രെവിൻഷ്യൽ സിസ്റ്റർ.മെർളിൻ അരീപ്പറമ്പിൽ, രാജേഷ് വാളിപ്ലാക്കൽ, ബേബി കട്ടക്കൽ, ജിജി തമ്പി,
സെൻസി പുതുപ്പറമ്പിൽ, ബിന്ദു ബിനു, ഫാ. ജോസ് പൊയ്യാനിയിൽ, ഡോ. ഡേവിസ് ചന്ദ്രൻകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. വികാരി ഫാ.മാത്യു പാറത്തൊട്ടി സ്വാഗതവും ജനറൽ കൺവീനർ ജയിംസ് കാവുംപുറം നന്ദിയും പറഞ്ഞു. തുടർന്ന് സ്നേഹ വിരുന്നും കലാസന്ധ്യയും നടന്നു.
0 Comments