ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി
ഇടയാറ്റ് ശ്രീവിഘ്നേശ്വര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി. ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ബിനോയി തോമസ് ഉദ്ഘാടനം ചെയ്തു.
ലഹരി ഉപയോഗം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകളിൽനിന്ന് കുട്ടികൾക്ക് ദിശാബോധം നൽകാൻ ബാലഗോകുലത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി.മീനാഭവൻ അദ്ധ്യക്ഷനായി.ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷൻ ഡോ.എൻ.ഉണ്ണികൃഷ്ണൻഗോകുല സന്ദേശവും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടത്തി.
സമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ
വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
0 Comments