പാലത്തിലെ കുഴികൾ യാത്രക്കാരെ വലക്കുന്നു.


 പാലാ വലിയ പാലത്തിൽ ഉണ്ടായിരിക്കുന്ന കുഴികൾ കാർ ബൈക്ക് തുടങ്ങിയ ചെറു വാഹനങ്ങൾക്കും,വഴി യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.പാലത്തിൽ ഉണ്ടായിരിക്കുന്ന വലിയ കുഴികളിൽ നിന്നും വഴിയാത്രക്കാരുടെമേൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നത് പതിവാണ്.


പാലാ ടൗണിൽ നിന്നും പൊൻകുന്നം ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ വളവ് തിരിഞ്ഞു വരുന്ന പാലത്തിലെ കുഴികൾ ശ്രദ്ധയിൽ പെടാതെ പെട്ടന്ന് കുഴിയിൽ ചാടുന്നത് പതിവാണ്.ബൈക്ക്,സ്കൂട്ടർ യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്.

പാലത്തിലെ കുഴികൾ അടച്ചു യാത്രക്കാർക്കും വാഹനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് അടിയന്തിരമായി പരിഹരിക്കണമെന്ന് സിപിഐ പാലാ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments