മലയാളത്തിലെ ആദ്യ യാത്രാ വിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിന്റെ വിവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജോൺ മാളിയേക്കൽ നിര്യാതനായി

 

 നീലൂർ  പാറേമാക്കൽ കുടുംബാംഗമായ നീലൂർ മാളിയേക്കൽ കുഞ്ഞിലോച്ചൻ എന്ന് അറിയപ്പെടുന്ന ജോൺ(85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ജൂൺ ഒന്ന് ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് നീലൂർ മാളിയേക്കൽ മെഡോസിൽ ആരംഭിച്ച നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. 
 ഭാര്യ അന്നാമ്മ അറക്കുളം അഞ്ചാനിക്കൽ കുടുംബാംഗമാണ്. 
 മക്കൾ: റ്റൈനി എം ജോൺ, മിനി എം ജോൺ(റിലേഷൻഷിപ്പ് മാനേജർ, ആക്സിയ, കൊച്ചി), ഷാനി എം ജോൺ(ഹെഡ്മിസ്ട്രസ്, സെന്റ് തോമസ് ഹൈസ്ക്കൂൾ, തുടങ്ങനാട്), സിനി(ഡയറക്ടർ, ഷാലോം മീഡിയ, യൂറോപ്പ്), ബിനു(സീനിയർ മാനേജർ, സിമ മറൈൻ പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം). 

 
 മരുമക്കൾ: ടോമിച്ചൻ പി മുണ്ടുപാലം, വഴിത്തല(ഇടുക്കി ജില്ലാ സെക്രട്ടറി, കേരള കോൺഗ്രസ്), പരേതനായ ബെന്നി പാമ്പയ്ക്കൽ, കരിങ്കുന്നം(കായിക അധ്യാപകൻ), ജിസ ബിനു, ചൂളയ്ക്കപറമ്പിൽ(മുണ്ടക്കയം). 
 കൊച്ചുമക്കൾ: ജോൺസ്, ലിസ് ആൻസ്, അന്ന, ലിയാന, ലിയോൺ. ഫാദർ ഹബി മാളിയേക്കൽ ജേഷ്ട സഹോദര പുത്രനും ഫാദർ ജോസ് അഞ്ചാനിക്കൽ ഭാര്യാ സഹോദരനുമാണ്. 


 മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിന്റെ ഭാഷാന്തരം ഇന്ന് ഉള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ നിർവ്വഹിച്ചതിലൂടെ ശ്രദ്ധേയനാണ് ജോൺ മാളിയേക്കൽ. നാൽപ്പത് വർഷം ഇടവകയിൽ മത ബോധന അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments