ബസ്സ് ഇടിച്ചു മരിച്ച പൂവരണി സഹകരണ ബാങ്ക് ബോർഡ് മെമ്പർ പ്ലാപ്പള്ളിൽ രഘുവിൻ്റെ സാംസ്കാരം നാളെ 4 - ന് വീട്ടുവളപ്പിൽ ..... നാളെ 1 മണി മുതൽ പൂവരണി ബാങ്കിനു മുന്നിൽ പൊതു ദർശനം


Yes vartha follow up 3



ബസ്സ് ഇടിച്ചു മരിച്ച പൂവരണി സഹകരണ  ബാങ്ക് ബോർഡ് മെമ്പർ പ്ലാപ്പള്ളിൽ രഘുവിൻ്റെ സാംസ്കാരം നാളെ 4 - ന് വീട്ടുവളപ്പിൽ ..... നാളെ 1 മണി മുതൽ പൂവരണി ബാങ്കിനു മുന്നിൽ പൊതു ദർശനം

പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ റോഡിൽ കൂടി നടന്നു പോവുകയായിരുന്ന   പൂവരണി പ്ലാപ്പള്ളിൽ പി ബി രഘു (72) വിനെ പാലാ  ചെങ്ങളം റൂട്ടിൽ ഓടുന്ന നിരപ്പേൽ എന്ന സ്വകാര്യ ബസ്സാണ്  ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ  തലക്ക് ഗുരുതരമായ പരിക്ക് പറ്റിയ രഘു സംഭവ സ്ഥലത്തുതന്നെ മരണമടഞ്ഞിരുന്നു.    .

കഴിഞ്ഞ 34 വർഷമായി  പൂവരണി സർവീസ് സർവീസ് സഹകരണ ബാങ്ക്  ബോർഡ് അംഗമാണ്.  

ദീർഘ കാലം എസ് എൻ ഡി പി മീനച്ചിൽ  ശാഖാ സെക്രട്ടറിയായിരുന്നു. ഇപ്പോൾ കമ്മിറ്റിയംഗമാണ്   
പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മൃതശരീരം പാലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം നാളെ  വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. 

ഭൗതീക ശരീരം നാളെ   ഒരു മണിക്ക് പൂവരണി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ പൊതു ദർശനത്തിന് കിടത്തും .
 ഭാര്യ രമ എലിക്കുളം  കാരക്കുളം ഈറ്റോലിൽ കുടുംബാംഗം. 

മക്കൾ രമ്യ, രഹന, രാജ് 

മരുമക്കൾ ദിലീപ്  അട്ടങ്ങാട്ടിൽ കെഴുവംകുളം,  സന്ദീപ് ഇളമ്പാശ്ശേരിൽ പോണാട്,  ഐശ്വര്യ കളത്തൂർ,







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments