നീർച്ചാൽ നികത്തിയെന്ന പരാതി. പഞ്ചായത്തധികൃതർ പരിശോധന നടത്തി.
പാമ്പോലിയുള്ള സെബാസ്റ്റ്യൻ വെച്ചൂരിൻ്റെ സമീപത്തുള്ള പഴയ പാറമടലോബിക്കാരാണ് പുരയിടത്തിനു സമീപമുള്ള കൈത്തോട് കരിങ്കല്ലിട്ട് നികത്തിയത് .
ഇതേത്തുടർന്ന് സമീപത്തുള്ള പുരയിടങ്ങളിലേക്കും വെള്ളമെത്തും. ഇതേത്തുടർന്ന് സെബാസ്റ്റ്യൻ വെച്ചൂർ എലിക്കുളം പഞ്ചായത്ത് അധികൃതർക്ക് പരാതി നല്കിയതിനെത്തുടർന്ന് എലിക്കുളം പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പി. പി. പ്രിൻസിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു




0 Comments