വിദ്യാര്‍ത്ഥികളിലും യുവാക്കളിലും കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി കൈരളി റസിഡന്‍സ് അസോസിയേഷന്‍ കളിസ്ഥലം നിര്‍മ്മിച്ച് നല്‍കി. കിടങ്ങൂര്‍ സൗത്ത് 140-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വക കൃഷിസ്ഥലമാണ് കൈരളി കളിസ്ഥലമാക്കി മാറ്റിയെടുത്തത്.
യുവാക്കളിലുള്ള അന്തര്‍മുഖ ശീലം ഇല്ലായ്മ ചെയ്ത് സാമൂഹികബോധം ഉണ്ടാക്കുന്നതിനാണ് കൈരളി കളിസ്ഥലം ഒരുക്കി നല്‍കിയത്. കിഴുനാട് പാടശേഖരത്തിന് സമീപമുള്ള കൃഷിഭൂമി എന്‍.എസ്.എസ്. 140-ാം നമ്പര്‍ കരയോഗം കൈരളി റെസിഡന്‍സിന് വിട്ടുനല്‍കുകയായിരുന്നു.
സീനിയര്‍ സിറ്റിസണ്‍സിന് വാഹനങ്ങളുടെ ഭീഷണിയില്ലാതെ പ്രഭാത-സായാഹ്ന സവാരിക്കും കളിസ്ഥലം ഉപയോഗിക്കാന്‍ കഴിയും. പാരമ്പര്യ രീതിയില്‍ തിരുവാതിര കളി പഠിപ്പിക്കല്‍, പിന്നല്‍തിരുവാതിര പരിശീലിപ്പിക്കല്‍, വിഷുക്കണി ദര്‍ശനം ഒരുക്കല്‍, കിടങ്ങൂര്‍ ഉത്സവദിനങ്ങളില്‍ സംഭാര വിതരണം, നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായം, ഓണം-ന്യൂ ഇയര്‍ ആഘോഷങ്ങള്‍, വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് പ്രദേശത്തെ രക്ഷിക്കുന്നതിന് ചക്കാനതോട് നവീകരണം എന്നീ ആഘോഷ-ക്ഷേമ പ്രവര്‍ത്തനങ്ങളും അസോസിയേഷന്‍ നടത്തിവരുന്നു.
ശ്രീമതി സബിത കേദാരത്തിന്റെ നേതൃത്വത്തില്‍ കൈരളി വനിതാ വിഭാഗവും ഗോകുല്‍ പയറ്റുതറയുടെ നേതൃത്വത്തില്‍ യുവജന വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു.
കളിസ്ഥലത്തിന്റെ ഉദ്ഘാടനം കൈരളി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി രാധാ പ്രദീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനുവും, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കലും ചേർന്ന് നിര്‍വ്വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പൂതമന, എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് ദിലീപ് കുമാര്‍, കൈരളി വനിതാവിഭാഗം പ്രസിഡന്റ് സബിത കേദാരത്തില്‍, യുവജന വിഭാഗം പ്രസിഡന്റ് ഗോകുല്‍ പയറ്റുതറ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ സെക്രട്ടറി പി. രാധാകൃഷ്ണക്കുറുപ്പ് സ്വാഗതവും വേണുഗോപാലന്‍ നായര്‍ പടിക്കമറ്റം കൃതജ്ഞതയും പറഞ്ഞു.
0 Comments