പാലാ നഗരസഭ ആറാം വാര്‍ഡിലെ മുണ്ടാങ്കല്‍ പുലിമലക്കുന്ന് ജലവിതരണ പദ്ധതി പൂര്‍ത്തിയായി. 150 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണിത്. 82 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലമാണ് പൈപ്പ് വഴി വിതരണം ചെയ്യുന്നത്. പാലാ നഗരസഭയുടെ 2023-24, 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
കിണര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കദളിക്കാട്ടില്‍ തോമസും ജല സംഭരണി നിര്‍മിക്കുന്നതിനുള്ള സ്ഥലം മൂഴയില്‍ ബേബിച്ചനും സൗജന്യമായി നല്‍കി.
കിണറും ടാങ്കും നിര്‍മിക്കുന്നതിനുള്ള വസ്തു നഗരസഭയ്ക്കു സ്വകാര്യ വ്യക്തികള്‍ ആധാരം ചെയ്ത് നല്‍കി.
നഗരസഭ സെക്രട്ടറിയുടെ പേരില്‍ കരം അടച്ചതിനുശേഷം മാത്രമേ പദ്ധതി കൗണ്‍സിലര്‍ക്ക് ആവശ്യപ്പെടാനും മുന്നോട്ടു കൊണ്ടുപോകാനും കഴിയുമായിരുന്നുള്ളൂ. ഈ രണ്ട് കുടുംബവും അതിനായി നഗരസഭയെ സഹായിച്ചു. തുടര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. ജലക്ഷാമം നേരിടുന്ന മുണ്ടാങ്കല്‍, ഇളംതോട്ടം, കാര്‍മല്‍ ആശുപത്രി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജലക്ഷാമത്തിന് ഇതോടെ പരിഹാരമാകും.
0 Comments