വാകത്താനത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
വാകത്താനം ഉണ്ണാമറ്റം ഭാഗത്ത് കാലായിൽ ബിജോയിയുടെ കെട്ടിടത്തിൽ ആയിരുന്നു പണം വച്ച് ചീട്ടുകളി നടന്നുവന്നത്. 5,60,450.(അഞ്ച് ലക്ഷത്തി അറുപതിനായിരത്തി നാനൂറ്റി അമ്പതു ) രൂപ സ്ഥലത്തു നിന്നും പിടിച്ചെടുത്തു.
കെട്ടിട ഉടമസ്ഥനെയും,ജില്ലയിലും പുറത്തുമായി കൊലപാതകശ്രമം, ലഹരിവ്യപാരം ഉൾപ്പടെ 12ൽ അധികം കേസുകളിൽ പ്രതിയായ മിഥുൻ തോമസ് ഉൾപ്പടെ ചീട്ടുകളിക്കാനെത്തിയ 12 പേരെയും വാകത്താനം എസ്. എച്ച്. ഒ. അനീഷ് പി. ബി., എസ്. ഐ. സജീവ റ്റി., സി. പി. ഒ. ചിക്കു റ്റി. രാജു, ശ്യാംകുമാർ, ഹോം ഗാർഡ് രവീന്ദ്രനാഥ് എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തു.
0 Comments