സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറിയായി ലിനു ജോസിനെ തെരഞ്ഞെടുത്തു.

 

സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറിയായി ലിനു ജോസിനെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ഏരിയ സെക്രട്ടറിയാണ് 29കാരനായ ലിനു ജോസ്. മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ആയിരുന്നു നിലവിലുണ്ടായിരുന്നത്. ബാലസംഘം തൊടുപുഴ ഏരിയ കമ്മിറ്റിയംഗമായാണ് ലിനുവിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. പിന്നാലെ ഏരിയ കോര്‍ഡിനേറ്ററായി. 2014ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ബിഎസ്സി പഠന സമയത്ത് യൂണിറ്റ് അംഗമായതോടെ എസ്എഫ്‌ഐയില്‍ സജീവമായി. 2017ല്‍ എസ്എഫ്‌ഐ തൊടപുഴ ഏരിയ പ്രസിഡന്റായി. അതേ വര്‍ഷം തന്നെ ജില്ലാ കമ്മിറ്റിയംഗത്തിന്റെ ചുമതല. പിന്നാലെ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments