പാലായിലും രാമപുരത്തും വൈദ്യുതി തടസ്സം പതിവ് ... പകൽ പത്തും പന്ത്രണ്ടും തവണ കറന്റ് പോകുന്നു. ചോദിക്കാനും പറയാനും ആരുമില്ല...




പാലായിലും രാമപുരത്തും വൈദ്യുതി തടസ്സം പതിവ് ... പകൽ 10 ഉം 12 ഉം തവണ കറന്റ് പോകുന്നു. ചോദിക്കാനും പറയാനും ആരുമില്ല...  

 പാലാ നഗരത്തിൽ വൈകുന്നേരം ആറു മണി കഴിഞ്ഞാൽ ആളൊഴിയും, കടകളടയ്ക്കും. ഹർത്താലോ മറ്റു പ്രശ്നങ്ങളോ അല്ല കാരണം വൈദ്യുതി തകരാർമൂലം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അസാധ്യമായ അവസ്ഥ സംജാതമായതാണ് പാലാ നഗരത്തിൽ കടകൾ വൈകിട്ടോടെ അടയ്ക്കാൻ വ്യാപാരികൾ നിർബ്ബന്ധിതരാകുന്നത്. 


നിരന്തരം വൈദ്യുതി തകരാർ ഉള്ള സ്ഥലമായി മാറിക്കഴിഞ്ഞെങ്കിലും പരിഹാരം കാണാൻ അധികൃതരോ ജനപ്രതിനിധികളോ രംഗത്തില്ല എന്നതാണ് അവസ്ഥ. ജനറേറ്ററും ഇൻവെട്ടറും പ്രവർത്തിപ്പിക്കുന്നതിനു പരിധി ഉണ്ടെന്നു വ്യാപാരികൾ പറയുന്നു.
ഒരാഴ്ചയായി പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം വൈദ്യുതി പലയിടത്തും ഉണ്ടാകാറില്ല. മഴ പെയ്യുന്നതിനാൽ അതിൻ്റെ പേരിലും വൈദ്യുതി പ്രശ്നം നിരന്തരമായി. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments