പാലാ സെൻറ് ജോർജ് ളാലം പുത്തൻ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. ജോർജ് മൂലച്ചാലിൽ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ് നടന്നു. ഫാ. മാത്യൂ കോലോത്ത് വി. കുർബാന അർപ്പിച്ചു. രാത്രി 8ന് ദിവുകാരുണ്യ പ്രദക്ഷിണം നടന്നു.
നാളെ (03.05.2025) ശനിയാഴ്ച രാവിലെ 6ന് വി. കുർബാന, നൊവേന, വൈകിട്ട് 5 ന് ഫാ. ജോസഫ് ചീനോത്തുപറമ്പിൽ വി. കുർബാന അർപ്പിക്കും. 6.30 ന് ഷോട്ട് ഫിലിം - ദ സിഗ്നേച്ചർ ഓഫ് ഗോഡ്, തുടർന്ന് എസ്.എച്ച് മീഡിയ നയിക്കുന്ന ഗാനശുശ്രൂഷ.
പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച (04.05.2025) രാവിലെ 5 ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.15 ന് വി.കുർബാന, 6.30 ന് വി. കുർബാന, വൈകിട്ട് 5 ന് തിരുനാൾ കുർബാന - ഫാ. ജോസ് തറപ്പേൽ മുഖ്യകാർമ്മികത്വം വഹിക്കും. 6.30 തിരുനാൾ പ്രദക്ഷിണം. തുടർന്ന് സ്നേഹവിരുന്ന്. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ജോർജ് മൂലേച്ചാലിൽ, സഹവികാരി ഫാ. ജോബി കുന്നയ്ക്കാട്ട്, കൈകാരന്മാരായ ഇമ്മാനുവേൽ ഉഴുത്തുവാൽ, ടോമി തോട്ടുങ്കൽ, നോബിൾ പാനായിൽ, റോയി ഉപ്പൂട്ടിൽ എന്നിവർ പങ്കെടുത്തു.
0 Comments