കുറിഞ്ഞി ക്ഷേത്ര മോഷണം: മുഖംമൂടിയില്‍ നിന്ന് മണം പിടിച്ച് പോലീസ് നായ രാമപുരം റോഡിലെത്തി; വാഹനത്തില്‍ രക്ഷപ്പെട്ടതാകാമെന്ന് സൂചന




കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പോലീസ്. മോഷണം നടന്ന ക്ഷേത്രത്തില്‍ ഇന്നലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.

ക്ഷേത്രത്തിന്റെ മുഖപ്പില്‍ നിന്ന് ലഭിച്ച മുഖംമൂടിയില്‍ നിന്ന് മണം പിടിച്ച പോലീസ് നായ ക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തിലൂടെ ഓടി കുറിഞ്ഞി കാവ് റോഡിലെത്തി. അവിടെ നിന്ന് രാമപുരം റോഡിലേക്ക് പോയി നിന്നു. മോഷ്ടാക്കള്‍ ഇവിടെ വാഹനം നിര്‍ത്തിയിട്ടിട്ടാണ് മോഷണത്തിന് കയറിയതെന്ന് സംശയിക്കുന്നു. ഇതിനടുത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവായേക്കും.

കുറിഞ്ഞി ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട് സ്ഥിരം ക്ഷേത്ര മോഷ്ടാക്കളായ ചിലരെ പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലഭിച്ച തെളിവുകളും മറ്റ് വിവരങ്ങളും അടിസ്ഥാനമാക്കി പോലീസ് അന്വേഷണം തുടരുകയാണ്.
രാമപുരം സി.ഐ. റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ. വിനീത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്തുനിന്ന് ലഭിച്ച തെളിവുകളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ക്ഷേത്രത്തിലെ മോഷണത്തിന് പിന്നാലെ ആരംഭിച്ച അന്വേഷണത്തിന് ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധന കൂടുതല്‍ നിര്‍ണായകമായേക്കുമെന്നാണ് പ്രതീക്ഷ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments