യുവാവിനും യുവതിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് കൈയേറ്റം. സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വെസ്റ്റ് പൊലീസിനു നേരെയും ആക്രമണം.
സംഭവത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഗുണ്ടാ സംഘമാണ് ആക്രമണത്തിനു പിന്നില്ലെന്നു വ്യക്തമാക്കിയ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ഗ്രേഡ് എസ്ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. ഗ്രേഡ് എസ്ഐ ലിറ്റ്സണ്‍, സിപിഒമാരായ അഭിജിത്ത്, മഹേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ അഭിജിത്തിന്റെ കൈയൊടിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രാത്രി 9 മണിയോടെയാണ് സംഭവം. തൃക്കുമാരകുടം കോളനിക്ക് സമീപം യുവതിയും യുവാവും സംസാരിക്കുന്നതു കണ്ട് ചോദ്യം ചെയ്ത അഞ്ചംഗ സംഘം യുവാവിനെ കൈയേറ്റം ചെയ്തു. യുവാവിന്റെ ഒപ്പമുണ്ടായ പെണ്‍കുട്ടി വെസ്റ്റ് പൊലീസിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം പൊലീസിനെ ആക്രമിച്ചത്. പരിക്കേറ്റ യുവാവും യുവതിയും പൊലീസുകാരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
70 12 23 03 34


0 Comments