'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതി ആരംഭിച്ചതിന് ശേഷം ചങ്ങനാശേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ ഏകദേശം 35 ശതമാനം കുറവുണ്ടായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 

സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതി ആരംഭിച്ചതിന് ശേഷം ചങ്ങനാശേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ ഏകദേശം 35 ശതമാനം കുറവുണ്ടായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 

പൊതുജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിലൂടെ കേരളത്തെ കുറ്റകൃത്യമുക്ത സംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിവിരുദ്ധ പോരാട്ടത്തില്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 


ചലച്ചിത്രതാരം മോഹന്‍ലാലിന്റെ 'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന സന്ദേശം സമൂഹം ഒന്നടങ്കം ഏറ്റെടുത്ത് പ്രായോഗികമായി നടപ്പിലാക്കിയാല്‍ ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  കേരളസമൂഹം ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ശക്തമായ ലഹരിവിരുദ്ധ നടപടികളാണ് ഓപ്പറേഷന്‍ തൂഫാനിലൂടെ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിലും പദ്ധതി കൂടുതല്‍ കര്‍ശനമായും ശക്തമായും മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments