ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാ കൊഴുവനാൽ സ്വദേശിയായ യുവാവ് മരിച്ചു.



ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാ കൊഴുവനാൽ സ്വദേശിയായ  യുവാവ് മരിച്ചു. 

കൊഴുവനാൽ തെക്കേൽ ടി.ജെ. തോമസിൻ്റെ (റിട്ട. ലൈബ്രറി അസി. ട്രയിനിംഗ് കോളേജ്, പാലാ) മകൻ സോബിൻ തോമസ് (37, സെക്കൻഡ് ഓഫീസർ, മർച്ചൻ്റ് നേവി) ആണ് മരിച്ചത്. 

കഴിഞ്ഞ 17ന് പുലർച്ചെ 5 മണിയോടെ കോട്ടയം -കുമളി ഹൈവേയിൽ ഇടുക്കി ജില്ലയിലെ 36-ാം മൈലിൽ ആയിരുന്നു അപകടം. മർച്ചന്റ് നേവി ഉദ്ദ്യോഗസ്ഥനായ സോബിൻ സുഹൃത്തായ കൊഴുവനാൽ മൈലാടിയിൽ തോംസണെയും കൂട്ടി രണ്ടു ബൈക്കുകളിൽ കുമളി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. കർണാടക സ്വദേശികളായ അയ്യപ്പന്മാരുടെ കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോബിനെ ആദ്യം എം എം ജെ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കൽ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന്  മരണപ്പെടുകയായിരുന്നു. തോംസൺ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പെരുവന്താനം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

 മൃതദേഹം നാളെ  ഞായറാഴ്ച (29.11.2026) വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകൾ തിങ്കളാഴ്ച  രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ. 

മാതാവ്: കൊച്ചുറാണി തോമസ്. 
ഭാര്യ : ഗ്രീഷ്‌മ നെടുമുടി വെട്ടുകീറുപറമ്പിൽ കുടുംബാംഗം. 
മകൾ : എസ്താ തെരേസ് തോമസ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments