കളിച്ചുകൊണ്ടിരിക്കെ ഫ്ലാറ്റിന്റെ 11-ാം നിലയിൽ നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം.


  മുംബൈയ്ക്ക് സമീപം വസയിയിൽ ഫ്ലാറ്റിന്റെ 11-ാം നിലയിൽ നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവറിൽ താമസിക്കുന്ന മിലിത് സുതാർ ആണ് മരിച്ചത്.  

 ചൊവ്വാഴ്ച വൈകുന്നേരം 11-ാം നിലയിലെ തന്റെ വീടിന് പുറത്തുള്ള ഇടനാഴിയിൽ അയൽപക്കത്തെ പെൺകുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. 
 കളിക്കുന്നതിനിടെ ഇടനാഴിയിൽ വെച്ചിരുന്ന ഷൂ റാക്കിൽ കയറിയ കുട്ടി, തൊട്ടടുത്തുണ്ടായിരുന്ന തുറന്ന ജനാലയിലൂടെ ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന ഫയർ-സേഫ്റ്റി പൈപ്പിലേക്ക് പതിച്ച കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.  


 ശബ്ദം കേട്ട് പരിഭ്രാന്തരായി ഓടിയെത്തിയ കുടുംബാംഗങ്ങളും അയൽവാസികളും ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 കുട്ടിയുടെ അമ്മ 15 ദിവസം മുമ്പാണ് മരിച്ചതെന്നും, പിറ്റേന്ന് രാവിലെ കുട്ടിയെ മഹാബലേശ്വറിലെ ഹോസ്റ്റലിലേക്ക് അയക്കാൻ പിതാവ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.  

 സംഭവത്തിൽ നായ്ഗാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

 നേരത്തെ, ഇതേ ഫ്ലാറ്റ് സമുച്ചയത്തിന്റെ 12-ാം നിലയിൽ നിന്ന് വീണ് നാലുവയസ്സുകാരി മരിച്ചിരുന്നു. ഇടനാഴിയിലെ ജനാലകൾക്ക് സുരക്ഷാ ഗ്രില്ലുകൾ സ്ഥാപിക്കണമെന്ന ആവശ്യം നിർമ്മാണക്കമ്പനി അവഗണിച്ചതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് താമസക്കാർ രംഗത്തെത്തിയിട്ടുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments