കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതരപരിക്ക്.


കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതരപരിക്ക്. പെരിയ കാഞ്ഞിരടുക്കത്തെ വ്യാപാരി സെബാസ്റ്റ്യന്‍ ആന്റണി എന്ന സാബുവിനാണ് (56) പരിക്കേറ്റത്. ഇരിയ കാട്ടുമാടത്താണ് സംഭവം.

 ഇരിയയില്‍ നിന്നും കാഞ്ഞിരടുക്കത്തേയ്ക്ക് മടങ്ങുകയായിരുന്നു സാബു. റോഡിനു കുറുകെ പോവുകയായിരുന്ന കാട്ടുപന്നി തിരികെ പാഞ്ഞുവന്ന് സാബുവിന്റെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് റോഡിലേക്ക് വീണ സാബുവിന്റെ നേര്‍ക്ക് കാട്ടുപന്നി തിരിഞ്ഞു.

 

 അപ്പോഴേക്കും പുറകെ വന്ന പിക്കപ്പ് വാഹനത്തെ കണ്ട് പന്നി ഓടിമറയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ സാബുവിന്റെ കൈക്കും കാലിനും തോളെല്ലിനും മുറിവേറ്റു. സാബുവിനെ പെരിയ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments