പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം ഡിസംബർ 1, ചൊവ്വാഴ്ച
പാലാ രൂപതയുടെ 44-ാമത് ബൈബിള്‍ കണ്വന്ഷൻ - 'വചനാഭിഷേകം' - പന്തലിന്റെ കാൽനാട്ടുകർമ്മം സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച (ഡിസംബർ 1) വൈകുന്നേരം നാലിന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ഇതോടെ ബൈബിൾ കൺവൻഷന്റെ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.
പ്രോട്ടോസിഞ്ചെലൂസ് മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാളുമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മുത്തനാട്ട്, ചാൻസലർ റവ. ഫാ. ജോസഫ് കുറ്റ്യാങ്കൽ,
സ് ഓലായത്തിൽ, രൂപത ഇവാഞ്ചലൈസേഷന്‍ അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്ത് എന്നിവരും രൂപതയിലെ വിവിധ സംഘടനാ ഡയറക്ടർമാർ, ഇടവക വികാരിമാർ, സന്ന്യസ്തസഭാ സുപ്പീരിയർമാർ, സാമൂഹിക-രാഷ്ട്രീയ നേതാക്കന്മാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
ഡിസംബർ 19 മുതൽ 23 വരെ ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ നടക്കുന്നത്. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ കൺവൻഷൻ നയിക്കും.
70 12 23 03 34


0 Comments