മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഒന്ന് രണ്ട് മണിക്കൂർ ആയി മഴ തോർന്നത് ആശ്വാസകരം ആണെങ്കിലും മീനച്ചിലാറ്റിലും തോടുകളിലും ഇപ്പോഴും വെള്ളം വന്നുകൊണ്ടിരിക്കുകയാണ്.
പലയിടങ്ങളിലും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു . പാലാ പൂഞ്ഞാർ ഹൈവേയിൽ മൂന്നാനിയിലും , പനക്കപ്പാലത്തും, പാലാ- രാമപുരം റൂട്ടിൽ കരൂരിലും കൊല്ലപ്പള്ളി കടനാട് റൂട്ടിലും റോഡിൽ വെള്ളം കയറി.
0 Comments