അംശി നാരായണപിള്ളക്ക് ആദരവർപ്പിച്ച് ടോം മേലുകാവ് എന്ന ചരിത്രാധ്യാപകൻ



അംശി നാരായണപിള്ളക്ക് ആദരവർപ്പിച്ച് ടോം മേലുകാവ് എന്ന ചരിത്രാധ്യാപകൻ

കേരളത്തിൻ്റെ സ്വാതന്ത്യസമര നായകൻ അംശിനാരായണപിള്ളയുടെ കന്യാകുമാരി ജില്ലയിലെ അംശി ഗ്രാമത്തിലെ  ഭവനത്തിലെത്തി ആദരവർപ്പിച്ച് ടോം മേലുകാവ്.

ഇടുക്കി ജില്ലയിലെ അറക്കുളം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്രാധ്യാപകനാണ്  ടോം ജോസ്.

പതിറ്റാണ്ടുകളായി കേരളത്തിൻ്റെ സമര മുഖങ്ങളിൽ മുഴങ്ങി കേട്ട " വരിക വരിക സഹജരെ വലിയ സഹന സമരമായ് " എന്നു തുടങ്ങുന്ന സ്വാതന്ത്ര്യ സമരഗീതം അംശി നാരായണപിള്ളയുടെ തൂലികയിൽ പിറന്നതാണ്. 
ജനഹൃദയങ്ങളിൽ  സ്വാതന്ത്ര്യത്തിൻ്റെ സമരാഗ്നി ജ്വലിപ്പിച്ച ധാരാളം പടപ്പാട്ടുകൾ അംശി നാരായണപിള്ള എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അദ്ദേ ഹത്തിൻ്റെ രചനകൾ കണ്ടുകെട്ടുകയും നിരോധിക്കുകയും ചെയ്തു. 


 അംശി നാരായണപിള്ള രചിച്ച വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യ സമര കാവ്യം ''ഗാന്ധിരാമായണം" പുറം ലോകത്തിന് പരിചയപ്പെടുത്തിയത് ടോം ജോസ് ആണ്. ടോം ജോസിൻ്റെ  ഗവേഷണ പഠനങ്ങളുടെ ഫലമായാണ് ഗാന്ധിരാമായണം ചരിത്രത്തിൻ്റെ വിസ്മൃത അടരുകളിൽ നിന്ന് പുറത്തുവന്നത്.
 അംശി നാരായണപിള്ളയുടെ സ്മരണക്കായി തയ്യാറാക്കിയ  സ്മൃതി ഫലകം  ടോം ജോസ് അംശിനാരായണ പിള്ളയുടെ മൂത്ത മകനായ അംശി മുകുന്ദൻ നായർക്ക് സമർപ്പിച്ചു. 

 ടോം ജോസിനൊപ്പം ഭാര്യ ഫ്ളോറിൻ ടോമി, മകൾ ഇവാന ആൻ ടോം, ജയപ്രസാദ് എം ജി , ഉണ്ണി ഇടമറുക് ബിനു ആലപ്പാട്ട്, അനന്ദു ബാബുരാ എന്നിവരടങ്ങുന്ന സംഘമാണ്  സ്വാതന്ത്ര്യ സമര സ്മരണകൾ ഉറങ്ങുന്ന അംശിയുടെ ഭവനം സന്ദർശിച്ചത്.
സ്വാതന്ത്ര്യ സമര കാലത്ത് അംശി ഗ്രാമം  കേരളത്തിൻ്റെ ഭാഗമായിരുന്നു. ഈ ഭവനത്തിൽ നിന്നുമാണ് നാരായണപിള്ള " വരിക വരിക സഹജരെ " എന്ന സമരഗീതം പാടി ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ മലബാറിലേക്ക് തിരിച്ചത്.


 ചരിത്രം പഠിപ്പിക്കുന്ന വെറുമൊരധ്യാപകൻ അല്ല ടോം ജോസ് . ചരിത്രാന്വേഷണ കുതുകിയായ ടോം ധാരാളം ചരിത്ര ഗവേഷണ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത അറിയപ്പെടാത്ത മലയാളി സത്യാഗ്രഹി താപ്പൻ നായരുടെ ചരിത്രം പുറത്തെത്തിച്ചതും ഈ അധ്യാപകനാണ്. 
ഹിസ്റ്ററി , ഗാന്ധിയൻ സ്റ്റഡീസ് , സോഷ്യൽ വർക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇദ്ദേഹത്തിന് മികച്ച നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറിനുള്ള  അവാർഡ് സംസ്ഥാന സർക്കാരിൽ നിന്നും നേടിയിട്ടുണ്ട്.

 ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളി സത്യാഗ്രഹികളെ കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ടോം. നീലൂർ കളപ്പുരയ്ക്കൽ കെ കെ ജോസഫിൻ്റെയും അന്നമ്മ ജോസഫിൻ്റെയും മകനാണ് ടോം. അധ്യാപികയായ ഫ്ളോറിൻ ടോമിയാണ് ഭാര്യ. മകൾ ഇവാന

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments