പാലാ നെല്ലിയാനി മേഖലയിൽ കാറ്റും മഴയും നാശം വിതച്ചു
മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി തൂണുകൾ പാടേ തകർന്നു.
വൻ കൃഷി നാശവും ഉണ്ടായി.
ഇന്ന് വെളുപ്പിന് ഇങ്ങായ അതിശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് നെല്ലിയാനി മേഖലയിൽ ഉണ്ടായത്.
വൻ മരങ്ങളും വലിയ ശിഖരങ്ങളും കാറ്റിൽ ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്.
പാലാ ജനതാ റോഡിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.ഈ റോഡിൽ നിരവധി വൈദ്യുതി തൂണുകളാണ് തകർന്ന് റോഡിൽ കിടക്കുന്നത്. ഓറഞ്ച് സ്ട്രീറ്റിലും ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈൻതകരാറിലായി.
വളരെയേറെ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.നിരവധി പേരുടെ വാഴ, ചേന, പച്ചക്കറി കൃഷികൾ നശിച്ചു.
0 Comments