ജീവനക്കാർ മദ്യപിച്ച് ജോലിക്കെത്തുന്നുണ്ടോയെന്നു പരിശോധിക്കേണ്ട ഉദ്യോഗസ്ഥൻ ജോലിക്കെത്തിയത് മദ്യപിച്ച്.....കെഎസ്ആർടിസി ഉദ്യോഗസ്ഥന് സസ്പെൻഷൻ

 

ജീവനക്കാർ മദ്യപിച്ച് ജോലിക്കെത്തുന്നുണ്ടോയെന്നു പരിശോധിക്കേണ്ട ഉദ്യോഗസ്ഥൻ ജോലിക്കെത്തിയത് മദ്യപിച്ച്. കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്പെക്ടർ എം.എസ്. മനോജാണ് മദ്യപിച്ച് ജോലിക്കെത്തിയത്. ഡിപ്പോയിലെത്തിയ പരിശോധക സംഘത്തെക്കണ്ട് ഇയാൾ മുങ്ങിയെങ്കിലും അന്വേഷണവിധേയമായി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.  കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്പെക്ടർ എം.എസ്. മനോജിനെയാണ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് സസ്പെൻഡ് ചെയ്തത്. ഈ മാസം രണ്ടിനാണ് സംഭവം. 

യൂണിറ്റിലെ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താൻ നിയോഗിക്കപ്പെ ട്ടിരുന്ന ഇൻസ്പെക്ടറാണ് എം.എസ്. മനോജ്. രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിക്കെത്തിയപ്പോൾ പ്രത്യേക പരിശോധകസംഘം ഡിപ്പോയിലുണ്ടായിരുന്നു. മാനോജ്‌ മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടർന്ന് ആദ്യം ഇദ്ദേഹത്തെ പരിശോധിക്കാൻ ഡ്യൂട്ടി സ്റ്റേഷൻമാസ്റ്റർ ആവശ്യപ്പെട്ടു.


 ഇതോടെ മനോജ് അനുമതിയോ മുന്നറിയിപ്പോ ഇല്ലാതെ പുറത്തേക്കു പോയി. കൃത്യവിലോപം, ചട്ടലംഘനം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് മനോജിനെ 20-ന് സസ്പെൻഡ് ചെയ്തത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments