കാണക്കാരി ഗവ: ഹോമിയോ ഡിസ്പെന്‍സറിക്ക് ദേശീയ അംഗീകാരം
കേരളത്തിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളുടെ ക്വാളിറ്റി അക്രെഡിറ്റേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി
കാണക്കാരി ഗവ: ഹോമിയോ ഡിസ്പെന്‍സറിക്ക്ദേശീയ അംഗീകാരം ലഭ്യമായിരിക്കുകയാണ്.
ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച എന്‍.എ.ബി.എച്ച് നടപ്പിലാക്കൽ പദ്ധതി, സമയ ബന്ധിതമായി പൂർത്തീകരിച്ച് കാണക്കാരി ഗവ.ഹോമിയോ ഡിസ്പെന്‍സറിക്ക് ദേശീയ അംഗീകാരം നേടാനായത് കാണക്കാരി ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമാണ് .
ആരോഗ്യ സ്ഥാപനങ്ങള് വിവിധ ഗുണമേന്മാ മാനദന്ധങ്ങള് കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമാകുന്നത്.
തിരുവനന്തപൂരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി, വൈസ് പ്രസിഡന്‍റ് ബിജു പഴയപുരയ്ക്കല്‍,ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലൌലിമോള്‍ വര്‍ഗ്ഗീസ് , സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അഭിരാജ് എന്നിവര്‍ പങ്കെടുത്തു.
0 Comments