ജില്ലാതല പ്രവേശനോത്സവം നീണ്ടൂർ എസ്.കെ.വി. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ : സ്വാഗത സംഘം രൂപീകരിച്ചു



ജില്ലാതല പ്രവേശനോത്സവം നീണ്ടൂർ എസ്.കെ.വി. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ : സ്വാഗത സംഘം രൂപീകരിച്ചു

കോട്ടയം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് നീണ്ടൂർ എസ്.കെ.വി. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. 
പ്രവേശനോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം  കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  വി .കെ . പ്രദീപ്  അധ്യക്ഷത  വഹിച്ചു.  സഹകരണം - തുറമുഖം- ദേവസ്വം  വകുപ്പ് മന്ത്രി വി.എൻ. വാസവൻ,  ഫ്രാൻസിസ് ജോർജ്ജ് എം. പി ,   ജോസ് കെ. മാണി  എം പി . എന്നിവർ രക്ഷാധികാരികളായി  101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.  


ജില്ലാ പഞ്ചായത്ത്‌  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ  പി ആർ. അനുപമ ,  ഹൈമി ബോബി, നീണ്ടൂർ ഗ്രാമപഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.കെ . ശശി,  കെ എസ് .രാഗിണി , ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം  തോമസ് കോട്ടൂർ , കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  ഹണി ജി. അലക്സാണ്ടർ,


 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് എ.  ശ്രീകുമാർ പാലാ വിദ്യാഭ്യാസ ഓഫീസർ സി. സത്യപാലൻ , കോട്ടയം വിദ്യാഭ്യാസജില്ലാ  ഓഫീസർ എം. ആർ. സുനിമോൾ,  ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം ,ഏറ്റുമാനൂർ ബി. പി .സി. കെ. എസ്. ബിജുമോൻ ,എ ഇ ഒ യുടെ ചുമതലയുള്ള എം.എം. ക്ലമെന്റ്, ഹെഡ്മിസ്ട്രെസ് പി.കെ. കൃഷ്ണകുമാരി , പി.റ്റി.എ. പ്രസിഡന്റ് കെ.എൻ. രാജൻ  എന്നിവർ സംസാരിച്ചു 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments