മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ നാലാമത് വാർഷിക സമ്മേളനം ജൂൺ 21 ന്
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ നാലാമത് വാർഷിക സമ്മേളനം ജൂൺ 21 ശനിയാഴ്ചഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 30 - ന് തിരുവഞ്ചൂർരാധാകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രസിഡൻ്റ് ഇ.ആർ.അർജുനൻ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ.ജിന്റോ ജോൺ മുഖ്യ പ്രഭാഷണം നടത്തും.
യൂണിയൻ ജനറൽ സെക്രട്ടറി ജി. പ്രകാശ്.കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോറായി പൊന്നാറ്റിൽ,മണ്ഡലം പ്രസിഡൻ്റ്
ജോയ്പൂവം നിൽക്കുന്നതിൽ,എ.എ. കലാം,ജോർജ് വർഗീസ്,എൻ. എസ്. മേബിൾ,കെ.ജി .വിനയൻ,അമ്പിളി തോമസ് എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽഇ .ആർ .അർജുനൻ,ജി. പ്രകാശ്,ടി.ജോൺസൺ, എം .കെ . പ്രസാദ്,വി.എസ്.ഗോപാലകൃഷ്ണൻ,ജോസ് ജോർജ് എന്നിവർ പങ്കെടുത്തു.
0 Comments