അന്താരാഷ്ട്രാ യോഗ ദിനം ആചരിച്ചു. ...നാളെ (21) അന്താരാഷ്ട്ര യോഗ ദിനം
മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്രാ യോഗ ദിനാചരണത്തിന്റെ ഭാഗമായി മാന്നാനം കെ.ഇ.കോളജിലെ സോഷ്യൽ വർക്ക് വിഭാഗം, കുര്യാക്കോസ് ഏലിയാസ് ഡവലപ്മെന്റ് ആക്ഷൻ ആൻഡ് സർവ്വീസ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്രാ യോഗാദിനാചരണം നടത്തി.
ആയുർവേദ വിഭാഗം കൺസൾട്ടന്റ് ഡോ.പൂജ.ടി.അമൽ യോഗ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് യോഗപരിശീലനവും നൽകി. കെ.ഇ.കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.എലിസബത്ത് അലക്സാണ്ടർ, സ്റ്റുഡന്റ് കോർഡിനേറ്റർ അബ്സ ഷൈൻ വിജി, ഐഷാബി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
0 Comments