കുളമാവ് തുമ്പിച്ചിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെ 9തോടെ തൊടുപുഴ പുളിയന്‍മല റോഡില്‍ തുമ്പിച്ചിക് സമീപം ഇടുക്കി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തൊടുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ബസിനും കാറിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് കുളമാവ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
0 Comments