ഈരാറ്റുപേട്ട സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം 3 ദിവസങ്ങളിലായി ഈരാറ്റുപേട്ടയിൽ നടന്നു. സിപിഐആദ്യദിവസം വൈകിട്ട് 5 ന് പതാക,ബാനർ കൊടിമര ജാഥകൾ മുട്ടം ജംഗ്ഷനിൽ സംഗമിച്ചു തുടർന്ന് 5 ന് മുട്ടം ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.ഇ കെ മുജീബ് അധ്യക്ഷത വഹിച്ചു.സമ്മേളനത്തിന് തുടക്കം കുറിച് പാർട്ടി മുതിർന്ന നേതാവ് കെ പി ഭാവനപ്പൻ പതാക ഉയർത്തി.കെ ഐ നൗഷാദ് സ്വാഗതം ആശംസിച്ചു.ജില്ല കെ ശ്രീകുമാർ സെക്രട്ടറി അഡ്വ വി ബി ബിനു മുതിർന്ന പാർട്ടി നേതാക്കളെ ആദരിച്ചു.
സംസ്ഥാന കൗൺസിൽ അംഗം അഡ്വ വി കെ സന്തോഷ് കുമാർ,ജില്ല അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം,ജില്ല ട്രെഷറർ ബാബു കെ ജോർജ്,പി എസ് ബാബു,ഓമന രമേശ്,കെ എസ് രാജു,കെ ശ്രീകുമാർ വി വി ജോസ്,മിനിമോൾ ബിജു,രതീഷ് പി എസ്,ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.ശനി ഞായർ ദിവസങ്ങളിൽ പി റ്റി എം എസ് ഹാളിൽ കാനം രാജേന്ദ്രൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.എം ജി ശേഖരൻ,ഷമ്മാസ് ലത്തീഫ്,സി എസ് സജി,ഓമന രമേശ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച് ഓമന മണികണ്ഠൻ നായർ പതാക ഉയർത്തി.
രക്ത സാക്ഷി പ്രമേയം കെ എസ് രാജുവും,അനുശോചന പ്രമേയം പി എസ് ബാബുവും അവതരിപ്പിച്ചു.സെക്രട്ടറി ഇ കെ മുജീബ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.സമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ,ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു,ജില്ല ട്രെഷറർ ബാബു കെ ജോർജ്,ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ തോമസ് വി റ്റി,ഇ എൻ ദാസപ്പൻ എന്നിവർ പ്രസംഗിച്ചു.21 അംഗ മണ്ഡലം കമ്മറ്റിയും അഡ്വ പി എസ് സുനിലിനെ സെക്രട്ടറിയായും തെരെഞ്ഞെടുത്തു.
0 Comments