ഇന്ന് മരണപ്പെട്ട പാലാ സ്വദേശി എം ഉഷാർ കെഎസ്ആർടിഇഎ മുൻ സംസ്ഥാന നേതാവും കെ എസ് ആർ. ടി.സി. മുൻ വോളിബോൾ ടീമംഗവും ആയിരുന്നു ..... സംസ്ക്കാരം നാളെ വൈകിട്ട് 4 - ന് പാലാ പാറപ്പള്ളിയിലെ കുടുംബ വീട്ടു വളപ്പിൽ..... പൊതു ദർശനം രാവിലെ 8.30 മുതൽ
കെഎസ്ആർടിസി മുൻ വോളിബോൾ ടീം അംഗവും കെഎസ്ആർടി എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പാറപ്പള്ളി പുളിക്കൽ എം ഉഷാർ (60 റിട്ട. കെഎസ്ആർടിസി ഡിപ്പോ സൂപ്രണ്ട്) അന്തരിച്ചു. സംസ്കാരം തിങ്കൾ വൈകിട്ട് നാലിന് പാറപ്പള്ളിയിലെ കുടുംബ വീട്ടുവളപ്പിൽ.
മൃതദേഹം രാവിലെ 8.30 മുതൽ 10 വരെ ചെത്തിമറ്റത്തെ വസ്തിയിൽ പൊതുദർശനത്തിന് വയ്ക്കും. സിപിഐ എം ചെത്തിമറ്റം ബ്രാഞ്ച് സെക്രട്ടറിയും കേരള കർഷകസംഘം പാലാ ഏരിയ കമ്മിറ്റിയംഗവുമാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായിരിക്കേ നെയ്വേലി ലിഗ്നേറ്റ് കോർപ്പറേഷൻ ടീമിൽ ചേർന്ന ഉഷാർ പിന്നീട് കെഎസ്ആർടിസി ടീമിലെത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെ വിവിധ തസ്തികയിൽ സേവനം അനുഷ്ടിച്ചു. സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ യൂണിയൻ്റെ സജീവ പ്രവർത്തകനായി.
കെഎസ്ആർടിഇഎ കോട്ടയം ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, പാലാ യൂണിറ്റ് സെക്രട്ടറി, സിപിഐ എം മുൻ പാലാ ലോക്കൽ കമ്മിറ്റിയംഗം, സിഐടിയു ജില്ലാ കമ്മിറ്റിയംഗം പാലാ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
കെഎസ്ആർടിസി എംപ്ലോയീസ് സഹകരണ സംഘം പ്രസിഡൻ്റും, പാലാ കിഴതടിയൂർ സഹകരണസംഘം ഭരണ സമിതിയംഗവുമായും പ്രവർത്തിച്ചു. ഭാര്യ: മിനി (ഏറ്റുമാനൂർ ശ്രീനിലയം കുടുംബാംഗം). മക്കൾ: ശരത്ത് ഉഷാർ (ജർമ്മനി), ഹരിത്ത് ഉഷാർ (ബംഗളുരു).
0 Comments